KeralaNEWS

വിഴിഞ്ഞത്തേത് കലാപശ്രമം, വിദേശത്തുനിന്നു പണം ലഭിക്കുന്നുണ്ടോ? മന്ത്രി ശിവന്‍കുട്ടി

കണ്ണൂര്‍: വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായത് കലാപത്തിനുള്ള ശ്രമമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സമരക്കാര്‍ക്കു വിദേശ സംഘടനകളില്‍നിന്നു പണം ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. കുറ്റം ചെയ്തവരുടെ പേരിലാണു പോലീസ് കേസെടുത്തത്. ആരെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഇനിയും ചര്‍ച്ചയ്ക്കു തയാറാണെന്നും സമരക്കാരോടു സഹതാപം മാത്രമാണെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

”സമരം തുടങ്ങിയ അന്നു മുതല്‍ അക്രമസംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ സമരസമിതിക്കെതിരായി നാട്ടുകാര്‍ പ്രത്യേക യോഗം ചേര്‍ന്നു. പോലീസ് സമാധാനത്തിന്റെ അങ്ങേയറ്റം വരെ സഹിക്കുകയാണ്. സംസ്‌കാരമുള്ള ഒരു സമൂഹം നടത്താന്‍ പാടില്ലാത്ത പ്രവൃത്തികളാണു പോലീസിനുനേര്‍ക്ക് അവിടെ കാണിച്ചിട്ടുള്ളത്. എന്നിട്ടും പോലീസും സര്‍ക്കാരും അങ്ങേയറ്റം സമാധാനത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ തയാറായി.

Signature-ad

വിഴിഞ്ഞത്തെ സമരസമിതിക്കാര്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്നാമത്തേത്തു വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടുക എന്നുള്ളതാണ്. ഒരു പത്തു പ്രാവശ്യമെങ്കിലും മന്ത്രിസഭ ഉപസമിതിയും ഉദ്യോഗസ്ഥരും വിഴിഞ്ഞം തുറമുഖ സമരസമിതിയോടു സംസാരിച്ചു. ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോള്‍ അവര്‍ രേഖാമൂലം എഴുതി തന്നതില്‍ വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നുമാണ്. ബാക്കി അതില്‍ പറഞ്ഞ ആറു കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു” മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

 

 

Back to top button
error: