LocalNEWS

കാനം രാജേന്ദ്രന് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് സ്വീകരണം

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കോട്ടയത്ത് എത്തിയ കാനം രാജേന്ദ്രന് സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ 9.30ന് പാർട്ടി ജില്ലാ കൗൺസിൽ ഓഫീസായ പി പി ജോർജ്ജ് സ്മാരകത്തിൽ എത്തുന്ന കാനം രാജേന്ദ്രനെ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു സ്വീകരിച്ചു.

തുടർന്ന് ജില്ലാ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, ആർ സുശീലൻ, ലീനമ്മ ഉദയകുമാർ, അഡ്വ വി കെ സന്തോഷ് കുമാർ, സി കെ ആശ എംഎൽഎ, ടി എൻ രമേശൻ, ജില്ലാ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Back to top button
error: