തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കാട്ടി ജോലി നേടിയ കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി സമൻസ് അയച്ചു.
വരുന്ന ഫെബ്രുവരി 18ന് കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാക്കാനാണ് നിർദേശം.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്.
സ്വപ്ന സുരേഷ്, ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സച്ചിൻ ദാസ് എന്നീ പ്രതികൾക്കാണ് സമൻസ്. ദേവ് എജുക്കേഷൻ ട്രസ്റ്റ് മുഖേന 2017ലാണ് സ്വപ്നയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത്.
സ്പേസ് പാർക്ക് കണ്‍സൾട്ടൻസി ആയിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിൽ സ്വപ്നയക്ക് ജോലി ലഭിച്ചത് ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്.