KeralaNEWS

സംസ്ഥാനത്തെ സ്കൂളുകളിൽ ക്രിസ്തുമസ് പരീക്ഷ ഡിസംബർ 12 മുതൽ 

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്രിസ്‌തുമസ് പരീക്ഷ ( രണ്ടാം പാദ വാര്‍ഷിക പരീക്ഷ) ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തും.

പ്ലസ്‌ വണ്‍, പ്ലസ്‌ ടു പരീക്ഷകള്‍ ഡിസംബര്‍ 12 ന്‌ ആരംഭിച്ച്‌ 22 ന്‌ സമാപിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 16 ന്‌ ആരംഭിച്ച്‌ 22 ന്‌ അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില പരീക്ഷ 14 ന്‌ആരംഭിച്ച്‌ 22 ന്‌ അവസാനിക്കും. ക്രിസ്‌തുമസ് അവധിക്കായി 23ന്‌ അടയ്ക്കുന്ന സ്‌കൂളുകള്‍ ജനുവരി മൂന്നിന്‌ തുറക്കും.

Back to top button
error: