KeralaNEWS

റാന്നിയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു

റാന്നി : കടന്നൽ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.
റാന്നി അങ്ങാടി പൂഴിക്കുന്ന് തേവേർവേലിക്കാലയിൽ കെ പി ചാക്കോ (കുഞ്ഞച്ചൻ 62) ആണ് മരിച്ചത്.
 വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വീടിന്റെ സമീപത്തു നിന്നും വിറകു ശേഖരിക്കുന്നതിനിടയിലാണ് കടന്നൽ കുത്തേറ്റത്.ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയയിരുന്നു.നില ഗുരുതരമായതിനാൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു.
സംസ്കാരം ബുധനഴ്ച്ച 12 മണിക്ക് എഴോലി ഗ്രേസ് ക്രിസ്ത്യൻ ചർച്ച് സെമിത്തെരിയിൽ. ഭാര്യ. അന്നമ്മ, മക്കൾ. ജോബിൻ. ജിതിൻ

Back to top button
error: