KeralaNEWS

ഒരു വയ‌സുള്ള കുട്ടിക്ക് തട്ടുകടയില്‍നിന്ന് കുടിക്കാന്‍ നല്‍കിയത് മണ്ണെണ്ണ; സംഭവം ഗുരുവായൂരിൽ

ഗുരുവായൂർ: കുട്ടികളുമായി പാര്‍ക്കിലെത്തിയ കുടുംബത്തിലെ ഒരു വയ‌സുള്ള കുട്ടിക്ക് തട്ടുകടയില്‍നിന്ന് വെള്ളമെന്ന് കരുതി കുടിക്കാന്‍ നല്‍കിയത് മണ്ണെണ്ണ.

കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം പോര്‍ക്കുളം സ്വദേശികളായ അനൂപ്, ഭാര്യ നവീന എന്നിവരും ഒന്നും മൂന്നും വയസുള്ള കുട്ടികളുമായാണ് പാര്‍ക്കിലെത്തിയത്. പാര്‍ക്കില്‍ നിന്ന് ഇറങ്ങിയ ശേഷം നഗരസഭ ഓഫീസിന് മുന്നിലെ തട്ടുകടയില്‍നിന്ന് ലഘു ഭക്ഷണം കഴിച്ചു. തുടര്‍ന്ന് കുട്ടി വെള്ളമാവശ്യപെട്ടപ്പോള്‍ തട്ടുകടയിലെ സ്ത്രീ സ്റ്റീല്‍ ഗ്ലാസ് കഴുകി കുപ്പിയിലുണ്ടായിരുന്ന മണ്ണെണ്ണ വെള്ളമെന്ന് കരുതി നല്‍കുകയായിരുന്നു.

Signature-ad

 ഒരു വയസുകാരന്‍ കുടിച്ചു. പിന്നീട് മൂന്ന് വയസുകാരന്‍ കുടിക്കാന്‍ തുടങ്ങിയപ്പോള്‍ മണവ്യത്യാസം അമ്മയെ അറിയിച്ചു.കുട്ടി കുടിച്ചത് മണ്ണെണ്ണയാണെന്ന് ബോധ്യമായതോടെ തൊട്ടടുത്ത നഗരസഭയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തില്‍ എത്തി.അവരുടെ നിർദ്ദേശപ്രകാരം ഉടന്‍തന്നെ കുട്ടിയെ  തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തീപ്രപരിചരണ വിഭാഗത്തിലാണ് കുട്ടി.

Back to top button
error: