KeralaNEWS

ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു

പാലക്കാട്‍:  ഹമ്ബ് ചാടുന്നതിടെ അടയ്ക്കാത്ത വാതിലിലൂടെ സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു.

എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി.പി. ജോണ്‍സനാണ് (54) മരിച്ചത്. ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ എരിമയൂര്‍ ഗവ. എച്ച്‌.എസ്.എസിന് സമീപത്തായിരുന്നു സംഭവം.

 

Signature-ad

കണ്ണനൂരില്‍ സ്വകാര്യ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ജോണ്‍സണ്‍ എരിമയൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ജോലിക്കു പോകാനായി ബസില്‍ കയറിയത്.

 

ബസ് സ്‌റ്റോപ്പില്‍ നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്ബ് ചാടുമ്ബോള്‍ ആടിയുലഞ്ഞ ബസില്‍  നിന്നും ജോണ്‍സണ്‍ റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു.

 

 

ബസിന്റെ വാതില്‍ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു.വീഴ്ചയിൽ ജോൺസന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: