KeralaNEWS

തീർത്ഥാടകർക്ക് സഹായവുമായി വനംവകുപ്പ്

എരുമേലി: ശബരിമല തീർത്ഥാടകർക്ക് സഹായവുമായി ഇരുപത്തിനാല് മണിക്കൂറും വനംവകുപ്പ് ജീവനക്കാരുടെ സേവനം.

പൊലീസിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ സ്ഥാപിച്ച സുരക്ഷാ പരിശോധനയുടെ ഭാഗമായി മെറ്റല്‍ ഡിറ്റക്ടറുകള്‍ വഴിയാണ് ഓരോ തീർത്ഥാടകരെയും കടത്തി വിടുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലും.

വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ കാട്ടിനുള്ളിലെ നടപാതകള്‍ തെളിച്ച്‌ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട അഞ്ച് പോയന്‍റുകളില്‍ കുടിവെള്ള സൗകര്യവും വനംവകുപ്പ് സഞ്ജീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സഹായത്തിനായി ആവശ്യമായ ജീവനക്കാരെയും വിന്യസിച്ചു.

Signature-ad

ശബരിമലക്ക് പോകുന്നതിനായി എത്തുന്ന അയ്യപ്പ ഭക്തരുടെ കൈവശം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടെങ്കില്‍ ഇവ വനം വകുപ്പ് പരിശോധിച്ച്‌ പ്ലാസ്റ്റിക്കുകള്‍ മാറ്റി പകരം ഇലകളില്‍ പൊതിഞ്ഞാണ് കൊടുത്തുവിടുന്നത്. സത്രം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി കെ. നാരായണന്‍ നമ്ബൂതിരിയുടെ നേതൃത്വത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷമാണ് തീര്‍ഥാടകരെ കടുവ സങ്കേതത്തിനുള്ളിലൂടെ കടത്തിവിട്ടത്.

അഴുത റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജെ. ജ്യോതിഷ്, വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫിലിപ്പ് സാം എന്നിവര്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ നേതൃത്വം നല്‍കി.

Back to top button
error: