കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും കൗണ്‍സിലര്‍മാര്‍ കോര്‍പറേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതീകാത്മക കത്തെഴുതല്‍ നടത്തിയാണ് യുഡിഎഫ് പ്രതിഷേധസമരം നടത്തിയത്.
കത്തെഴുതി അബദ്ധത്തില്‍പ്പെട്ട മേയര്‍ക്ക് ആനാവൂര്‍ നാഗപ്പന് പരിഹാര ഉപദേശം നല്‍കുന്നതാണ് പ്രതീകാത്മകമായി അവതരിപ്പിച്ചത്.
പ്രചരിക്കുന്ന കത്തിന്റെ ഒര്‍ജിനല്‍ കണ്ടു പിടിക്കേണ്ട പോലീസ് ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. പത്മകുമാര്‍ പറഞ്ഞു.
ഡി. ആര് അനില്‍ തയാറാക്കിയെന്ന് സമ്മതിച്ച കത്ത്, താന്‍ തന്നെ നശിപ്പിച്ചുവെന്ന് പറഞ്ഞ സ്ഥിതിക്ക് തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന് പത്മകുമാര്‍ ആവശ്യപ്പെട്ടു.
മേയര്‍ ആര്യ രാജേന്ദ്രന് സ്ഥാനം ഒഴിയും വരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം തുടരുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി.
നാണവും മാനവും ഉണ്ടെങ്കില്‍ ആര്യ രാജേന്ദ്രന് രാജി വെച്ച് ഒഴിയണമെന്നും എം പി പറഞ്ഞു.
നഗരസഭയിലേക്കുളള മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍.
‘പാര്‍ട്ടി സഖാക്കള്‍ക്ക് ഉദ്യോഗം കൊടുത്ത് ഈ കോര്‍പ്പറേഷനെ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി ഓഫീസാക്കാന്‍ ശ്രമിക്കുന്ന മേയര്‍ കോര്പ്പറേഷന് അപമാനമാണ്. പാര്‍ട്ടി സെക്രട്ടറി തന്നെ അഴിമതിക്ക് കുട പിടിക്കുകയാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റോ കോര്‍പ്പറേഷനോ ഒന്നുമല്ല ഇവിടെ ഭരിക്കുന്നത്.
എകെജി സെന്ററാണ് ഭരണസിരാ കേന്ദ്രം. എകെജി സെന്ററില്‍ നിന്നും കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് മന്ത്രിമാരും മേയര്‍മാരും മുനിസിപ്പല്‍ ചെയര്മാന്മാരും ഇവിടെ ഭരിക്കുന്നത്. മേയറെ താഴെയിറക്കി ഈ ഭരണം അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.