വണ്‍പ്ലസ് 8 ടി സൈബര്‍പങ്ക് 2077 എഡിഷന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക്
മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വണ്‍പ്ലസ് അതിന്റെ പുതിയ ലിമിറ്റഡ് എഡിഷനായ വണ്‍പ്ലസ് 8ടി സൈബര്‍പങ്ക് 2077 എഡിഷന്‍ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു.
പോളിഷ് വീഡിയോ ഗെയിം ഡെവലപ്പറായ സിഡി പ്രൊജക്റ്റ് റെഡുമായി സഹകരിച്ചുകൊണ്ടാണ് വണ്‍പ്ലസ് സൈബര്‍പങ്ക് 2077 പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ എഡിഷന്‍ ചൈനയിലാണ് ലോഞ്ച് ചെയ്യുന്നത്. ചൈനയില്‍ സിഎന്‍വൈ 3,999 എന്ന വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്.
വണ്‍പ്ലസ് 8ടി സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും പുതിയ ഡിവൈസിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം പിന്‍ പാനലിലെ ക്യാമറ മൊഡ്യൂളാണ്. വണ്‍പ്ലസ് 8 ടി സൈബര്‍പങ്ക് 2077 എഡിഷനില്‍ ചതുരാകൃതിയിലാണ് ക്യാമറ മൊഡ്യൂള്‍ നല്‍കിയിട്ടുള്ളത്. ക്യാമറ മൊഡ്യൂളിലെ ഒരു വശത്ത് 2077 എഡിഷന്‍ മോണിക്കര്‍ നല്‍കിയിട്ടുണ്ട്. ഗ്ലാസ് കവറില്‍ സൈബര്‍പങ്ക് 2077 ലോഗോയും കമ്പനി നല്‍കിയിട്ടുണ്ട്. സൈബര്‍പങ്ക് 2077 വീഡിയോ ഗെയിമിന്റെ കളര്‍ തീമിനോട് സാദൃശ്യമുള്ള സ്മാര്‍ട്ട്ഫോണില്‍ മഞ്ഞ നിറവും നല്‍കിയിട്ടുണ്ട്.
ഗെയിം പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈനാണ് വണ്‍പ്ലസ് 8ടി സൈബര്‍പങ്ക് 2077 സ്മാര്‍ട്ട്ഫോണിന് നല്‍കിയിരിക്കുന്നത്. വണ്‍പ്ലസ് 8 ടി സൈബര്‍പങ്ക് 2077 എഡിഷന്‍ ഒരു റാം, സ്റ്റോറേജ് വേരിയന്റില്‍ മാത്രാമാണ് ലഭ്യമാകുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്.
വണ്‍പ്ലസ് 8ടി സൈബര്‍പങ്ക് 2077 എഡിഷന്‍ ഫോണിന്റെ റീട്ടെയില്‍ ബോക്‌സില്‍ 65ഡബ്ല്യു ചാര്‍ജറും റിയര്‍ പാനല്‍ ഡിസൈന്‍ കട്ടൌട്ടുകളുള്ള ഒരു പ്രോട്ടക്ഷന്‍ കേസും കമ്പനി നല്‍കുന്നുണ്ട്. ഈ ഡിവൈസിന്റെ പ്രീ-ഓര്‍ഡറുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 11 മുതല്‍ ചൈനയില്‍ ഈ ഡിവൈസ് വില്‍പ്പനയ്ക്കെത്തും. ഇന്ത്യന്‍ വിപണിയിലെ കാര്യം വ്യക്തമല്ല.