NEWS

വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍ നിന്നും 7 വർഷം മുൻപ് കാണാതായ വീട്ടമ്മ

കാഞ്ഞങ്ങാട്: ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍ നിന്നും കാണാതായ ഭര്‍തൃമതിയാണെന്ന് സ്ഥിരീകരിച്ചു.
ഹോട്ടല്‍ ജീവനക്കാരിയായ രമ (45) ആണ് മരിച്ചത്. ഭര്‍ത്താവും രണ്ടു മക്കളുമുള്ള രമയെ കാണാതായെന്ന് കാണിച്ച്‌ ഏഴുവര്‍ഷം മുന്പ് മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന വയനാട് പനമരം സ്വദേശി ജയപ്രകാശിനൊപ്പമാണ് യുവതി വിഷം കഴിച്ചത്.ഇയാളോടൊപ്പം ഇവർ ഒളിച്ചോടുകയായിരുന്നു എന്നാണ് വിവരം.

Back to top button
error: