NEWSSocial Media

ഷിബുസ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി പോലീസ്; സന്ദീപാനന്ദഗിരിയെ ട്രോളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഇടതു സഹയാത്രികന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശും കുണ്ടമണ്‍കടവിലെ കൂട്ടാളികളും ചേര്‍ന്നാണ് ആശ്രമത്തില്‍ തീവച്ചതെന്ന് പ്രകാശിന്റെ മൂത്ത സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇതിന് മറുപടിയായാണ് സുരേന്ദ്രന്റെ സാമൂഹിക മാധ്യമത്തിലെ ട്രോള്‍.

വന്ദനം സിനിമയില്‍ മൃതദേഹം സൈക്കിളിന് പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രമാണ് സുരേന്ദ്രന്‍ പങ്കിട്ടത്. ”ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പോലീസ്” എന്ന വാചകത്തോടെയാണ് ചിത്രം പങ്കുവച്ചത്.

Signature-ad

2018 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെ ആണ് ആശ്രമത്തില്‍ തീപിടിത്തം. ആശ്രമത്തിനു കേടുപാട് സംഭവിച്ചതിനൊപ്പം പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകളടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വച്ചിരുന്നു. ശബരിമല വിഷയത്തിലടക്കം സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതു സംഘപരിവാറുകാരാണെന്ന നിലപാടിലായിരുന്നു ഇടത് പക്ഷം.

 

Back to top button
error: