NEWS

ബിരിയാണിയെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

ചെന്നൈ: ബിരിയാണി ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു.തീ ആളിപ്പടർന്ന് ഭർത്താവും മരിച്ചു.
  ചെന്നൈ അയനാവരം സ്വദേശിയായ കരുണാകരന്‍ (75), ഭാര്യ പദ്‌മാവതി (66) എന്നിവരാണ് മരിച്ചത്. തര്‍ക്കത്തിനിടെ ഭാര്യയെ കരുണാകരന്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.
ശരീരത്തിന് തീ പിടിച്ചതോടെ പദ്‌മാവതി ഭര്‍ത്താവിനെ ആലിംഗനം ചെയ്‌തു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Back to top button
error: