NEWS

ഇന്നോവ കാർ ബൈക്കിലിടിച്ച് യുവാവിന് ഗുരുതരപരിക്ക്

പന്തളം: ഇന്നോവ കാർ ബൈക്കിലിടിച്ച് കത്തി യുവാവിന് ഗുരുതരപരിക്ക്.ഇന്ന് വൈകുന്നേരം കുളനട മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിന് മുന്നിലാണ് സംഭവം.
 അപകടത്തിൽ
ബൈക്കിൽ യാത്ര ചെയ്ത ചങ്ങനാശേരി
തൃക്കൊടിത്താനം, കിഴക്കേ മുറി, പായിക്കാട്ടു ശ്രീഭദ്രയിൽ, രാമഭദ്രൻ മകൻ ശ്രീഹരിയെ (24) ഗുരുതരാവസ്ഥയിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തു നിന്നും ഏറ്റുമാനുരിലേക്ക് വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും ബൈക്കിൽ വരുകയായിരുന്ന ശ്രീഹരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.ശ്രീഹരിക്കും തീപൊള്ളൽ ഏറ്റിട്ടുണ്ട്
ഇന്നോവ കാർ ഓടിച്ചിരുന്ന ഏറ്റുമാനൂർ മുല്ലൂർ, എം. റ്റി. അജയനെ നിസ്സാര പരിക്കുകളോട് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ കൊടും വളവിൽ മറ്റ് വാഹനങ്ങളെ ഓവർ ടേക്ക് ചെയ്ത താണ് അപകടത്തിനു കാരണം എന്ന് ദൃ‌സാക്ഷികൾ പറയുന്നു.
ഇന്നോവ കാറിൽ നിന്നും മദ്യക്കുപ്പികൾ
 കണ്ടെത്തിയിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: