കൊച്ചി :സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവുമില്ലാതെ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്ബ്യാര്‍. സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്നും ജഡ്ജി പറഞ്ഞു. അഭിഭാഷക സംഘടന നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണത്തിനിടെ ആണ് ജസ്റ്റിസിന്‍റെ പ്രതികരണം.