ബെയ്ജിങ്: ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2022 നവംബര്‍ 15 ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഇത് 1950 ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്.ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ചൈന തന്നെയാണ്. എന്നാല്‍, അടുത്ത വര്‍ഷം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോക ജനസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആളുകളുടെ ശരാശരി ആയുസ്സ് വര്‍ദ്ധിക്കുന്നതും ആഗോള ജനസംഖ്യാ വളര്‍ച്ചയിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. 2019-ല്‍ 72.8 വര്‍ഷം ആയിരുന്നു ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ്. ഇത് 1990-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒമ്ബത് വര്‍ഷം കൂടുതലായിരുന്നു. എന്നാല്‍ 2050-ഓടെ ശരാശരി ആയുസ്സ് 77.2 വര്‍ഷമാകുമെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്.