മണ്ണുത്തി: തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറെ അറസ്റ്റ് ചെയ്തു.
തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. വിദ്യാര്‍ഥി മാനസികപ്രശ്നങ്ങള്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗണ്‍സിലറോടാണ് വിദ്യാര്‍ഥി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.
കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന് എടുത്ത് തുടങ്ങിയത്.