CrimeNEWS

റഷ്യയില്‍ എ.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്ത് ത്ട്ടിപ്പ; മെഡി. വിദ്യാര്‍ഥി പിടിയില്‍

റാന്നി: റഷ്യയില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം നല്‍കി റാന്നി സ്വദേശിനിയില്‍നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി അറസ്റ്റില്‍. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ നേമം എസ്.വി സദനം വീട്ടില്‍ എസ്.വി. അനുവിനെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.

റഷ്യയില്‍ എത്തിയ വിദ്യാര്‍ഥിനി പഠനം ആരംഭിക്കാന്‍ തുടങ്ങിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പെണ്‍കുട്ടി തിരിച്ച് നാട്ടിലെത്തി റാന്നി പോലീസില്‍ പരാതി നല്‍കി. റഷ്യയിലായിരുന്ന അനുവിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Signature-ad

ഒരുവര്‍ഷം വിദേശത്ത് താമസിച്ചിരുന്ന ഇയാള്‍ നാട്ടിലെത്താന്‍ ചെന്നൈ അന്താരാഷ്ര്ട വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞ് ജില്ല പോലീസ് മേധാവിയെ അറിയിച്ചു. തുടര്‍ന്ന് റാന്നി എസ്.ഐ സന്തോഷ് കുമാര്‍, സി.പി.ഒ ഷിന്റോ എന്നിവര്‍ ചെന്നൈയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ റാന്നിയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: