കോഴിക്കോട്: മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്ത്(29) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പ് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടര്‍ ആണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്തതിനാല്‍ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.പോലീസ് കേസെടുത്തിട്ടുണ്ട്.
അത്തോളി സ്വദേശിനിയായ ഡോ. റഫീക്കിനെതിരെയാണ് പരാതി.