90കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍
അഗര്‍ത്തല: വീട്ടില്‍ അതിക്രമിച്ച് കയറി 90കാരിയെ കൂട്ടബലാത്സംഗം ചെയ്തു. കഞ്ചന്‍പുര്‍ സബ്ഡിവിഷനില്‍ ബാര്ഹല്ദി ഗ്രാമത്തില്‍ ഒക്ടോബര്‍ 24നാണ് സംഭവം.
വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ബന്ധുക്കള്‍ വിവരം അറിഞ്ഞതോടെ ഒക്ടോബര്‍ 29ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഗ്രാമത്തിലെ വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ അടുത്തറിയാവുന്നവര്‍ തന്നെയാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്. ഇതിലൊരാള്‍ വൃദ്ധയെ മുത്തശ്ശിയെന്നാണ് വിളിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
വീടിന്റെ വാതില്‍ തകര്‍ത്ത് രാത്രിയില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വൃദ്ധക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പൊലീസ് പരാതി നല്‍കിയിരുന്നില്ല. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ അറിഞ്ഞതോടെ പരാതി നല്‍കുകയായിരുന്നു.
പൊലീസ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.