ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.തെലുങ്ക് ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനം അമരാവതി ആണ്.
വടക്ക് തെലങ്കാന, ഛത്തീസ്ഗഡ് , ഒഡീഷ, മഹാരാഷ്ട്ര; തെക്ക് തമിഴ്നാട്; കിഴക്ക് ബംഗാൾ ഉൾക്കടൽ; പടിഞ്ഞാറ് കർണ്ണാടക എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ.
അമരാവതി
വിശാഖപട്ടണം, അമരാവതി, കൂർണൂൽ എന്നീ മൂന്ന് ഭരണകേന്ദ്രങ്ങളുണ്ടാകുമെന്നായി രുന്നു നേരത്തെ പ്രഖ്യാപനമെങ്കിലും ഒടുവിൽ അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കാൻ ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.നേ രത്തെ ഹൈദരാബാദ് ആയിരുന്നു ആന്ധ്രപ്രദേശിന്റെ തലസ്ഥാനം.ആന്ധ്ര, തെലങ്കാന എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളായി മാറിയതോടെ ഹൈദരാബാദ് തെലങ്കാനയുടെ തലസ്ഥാനമായി മാറുകയായിരുന്നു.
വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയില് കൃഷ്ണാ നദീതീരത്തുള്ള അമരാവതിയിലാണ് ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനം ഉയരുന്നത്.നിലവിൽ ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമാണ്.
2015 ഒക്റ്റോബര്‍ 22 ന് അമരാവതി എന്ന പുതിയ തലസ്ഥാന നഗരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിച്ചത്.തലസ്ഥാനത്തിന്റെ നിര്‍മാണത്തിനായി കേന്ദ്രം 2,500 കോടി രൂപ അനുവദിക്കുകയും ചെയ്തു.300 മില്യണ്‍ ഡോളര്‍ കടം ലോകബാങ്കും നല്കി.എന്നാൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ മൂന്നു തലസ്ഥാനങ്ങൾ വേണമെന്ന് ശഠിച്ചതോടെ അമരാവതി നഗര വികസനം അവതാളത്തിലാകുകയായിരുന്നു.
ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കൃഷ്ണ നദിക്കരയിലാണ് അമരാവതി നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരം ലോക പ്രസിദ്ധമായിരിക്കുന്നത് ഇവിടെയുള്ള അമരേശ്വര ക്ഷേത്രത്തിന്റെ പേരിലാണ്. കൂടാതെ ഏറ്റവും മഹത്തായ ബുദ്ധ സ്തൂപങ്ങളില്‍ ഒന്നിന്റെ ഖ്യാതിയാലും അമരാവതി പ്രസിദ് ധമാണ്.
ഈ സ്തൂപം മൌര്യ രാജാക്കന്മാര്ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രദേശം ധന്യകാടക അഥവാ ധരണിക്കോട്ട എന്നാണു അറിയപ്പെട്ടിരുന്നത്.
ബി സി രണ്ടാം നൂറ്റാണ്ടു മുതല്‍ എ ഡി മൂന്നാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടങ്ങളില്‍ ആന്ധ്രയുടെ ഒന്നാമത്തെ ഭരണാധികാരികളായിരുന്ന ശാതവാഹനരുടെ തലസ്ഥാനമായിരുന്നു അമരാവതി. അമരാ വതിയിലാണ് ഭഗവാന് ബുദ്ധന് ധര്‍മ്മോപദേശങ്ങള്‍ നടത്തുകയും കാല ചക്ര അനുഷ്ഠാനം നടത്തുകയും ചെയ്തത്.
മറ്റു പട്ടണങ്ങളുമായി റോഡുകള്‍ മുഖേന അമരാവതി കൂട്ടിയോജിപ്പിച്ചിരിക്കുന്നു . ദേശീയ പാത നഗരത്തിലൂടെയാണ് പോകുന്നത്. സര്‍ക്കാര്‍- – ബസ്സുകളും സ്വകാര്യ ബസ്സുകളും അമരാവതിയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ആന്ധ്ര പ്രദേശിലെ വിവിധ പട്ടണങ്ങളിലേക്കും പതിവായി സര്‍വ്വീസുകള്‍ നടത്തുന്നുണ്ട് .കൂടാതെ കര്‍ണ്ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഇവിടേയ്ക്ക് പ്രത്യേക ബസ്സ് സര്‍വ്വീസുകളും ഉണ്ട്.നിലവിൽ ഏറ്റവും അടുത്ത എയര്‍ പോര്‍ട്ട് വിജയവാഡയാണ്.
ആന്ധ്രാപ്രദേശ് “ഇന്ത്യയുടെ അരിപ്പാത്രം” (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും, ഗോദാവരിയും. തുംഗഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങ്ങിയവയും ഇവിടുത്തെ പ്രധാനപ്പെട്ട നദികളാണ്.
വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ടാമതും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പത്താമതും ആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്