പത്തനംതിട്ട :ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി കാലിത്തീറ്റ വില കുത്തനെ ഉയര്‍ന്നു. ആനുപാതികമായി പാല്‍വില വര്‍ധിക്കാത്തതും ഉല്‍പാദനച്ചെലവേറിയതും മൂലം കാലിവളര്‍ത്തല്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് ക്ഷീര കര്‍ഷകര്‍.
കാലിത്തീറ്റ വില ഒറ്റദിവസം കൊണ്ട് 50 കിലോ ചാക്കിന് 180 രൂപയാണ് വര്‍ധിച്ചത്.
ഉല്‍പാദനച്ചെലവേറിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിലവര്‍ധന കൂനിന്മേല്‍ കുരുപോലെയായി. 2015ല്‍ 885 രൂപ വിലയുണ്ടായിരുന്ന കാലിത്തീറ്റക്ക് ഇപ്പോള്‍ 1550 ആയി. അന്ന് ലിറ്ററിന് 43 രൂപയായിരുന്ന പാല്‍വില, ഇന്ന് 46.
ഉല്‍പാദനച്ചെലവിന് ആനുപാതികമായി പാല്‍വില വര്‍ധിക്കുന്നില്ലെന്നതാണ് ക്ഷീരകർഷകരുടെ പ്രശ്നം.