ഗുവാഹത്തി: കഴിഞ്ഞ മൂന്നു കളിയും തോറ്റ് തുന്നംപാടിയ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇന്നിറങ്ങുന്നു.കളിച്ച നാല് കളിയും തോറ്റെത്തുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.
ഗുവാഹത്തിയില്‍ രാത്രി ഏഴരയ്ക്കാണ് പോരാട്ടം. കളിച്ച നാലില്‍ ഒന്നില്‍മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. പിന്നീട് മൂന്നിലും തോറ്റു.മൂന്ന് പോയിന്റുമായി പത്താമതാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.
നോര്‍ത്ത് ഈസ്റ്റ് 11–ാ-മതാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്സിന്.