NEWS

കിയാരാ അദ്വാനിയുടെ ചിത്രവുമായി ‘ലക്ഷ്മി ‘യുടെ പോസ്റ്റർ!

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ നായകനാവുന്ന ‘ ലക്ഷ്മി ബോംബ് ’ എന്ന ചിത്രത്തിന്റെ പേര് ‘ ലക്ഷ്മി ‘ എന്ന് മാറ്റിയത് . ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മുന്നേറുന്ന കിയാരാ അദ്വാനിയാണ് നായിക. അക്ഷയ്ക്കൊപ്പം കിയാരയുടെ സ്റ്റില്ലുമായി പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി.
ഹൈന്ദവ ദേവിയെ അപമാനിക്കുന്നു , മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നീ ആരോപണങ്ങളെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെയും ചിത്രത്തിനെതിരെയും ബഹിഷ്‌ക്കരണ ആഹ്വാനവും നടന്നിരുന്നു. അതിനെ തുടർന്നാണ് സിനിമയുടെ പേര് മാറ്റിയത്. രാഘവ ലോറൻസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ നവംബര്‍ 9ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അക്ഷയ് കുമാർ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ലക്ഷ്മിയെ കാത്തിരിക്കുന്നത്.

Back to top button
error: