ഐറ്റി മേഖല കുതിപ്പിൽ : കയറ്റുമതി വർധിച്ചു
കഴിഞ്ഞ ആറു വർഷത്തിനിടയിൽ കേരളത്തിലെ സർക്കാർ ഐടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.2016-ൽ അന്നത്തെ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ കേരളത്തിലെ സർക്കാർ ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022-ൽ 17,536 കോടി രൂപയായി അത് ഏകദേശം ഇരട്ടിയോളം വർധിച്ചു.
കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കിൽ ഇന്നത് 1106 ആയി വർദ്ധിച്ചു. ഐടി തൊഴിലാളികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണുണ്ടായത്. 2016-ൽ 78,068 പേരാണ് ഐടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നത്. ഇന്നത് 1,35,288 ആയി ഉയർന്നിരിക്കുന്നു.
ഐടി മേഖലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ക്രിയാത്മക ഇടപെടലുകളുടെ ഗുണഫലമാണ് ഈ നേട്ടങ്ങൾ. ഇനിയും ഒരുപാടു ദൂരം മുന്നേറാനുണ്ട്. ഈ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി ഐടി മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാൻ ഒരുമിച്ച് നിൽക്കാം. കേരളത്തിലെ യുവതലമുറയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.