Breaking NewsNEWS

”ചവിട്ടിയത് ഞാനല്ല, നിങ്ങളുടെ ചോദ്യം കേട്ടാല്‍ ഞാന്‍ ചെയ്തതുപോലെയാണല്ലോ തോന്നുക”

തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യംചെയ്യാനോ പോലീസ് തയ്യാറാകാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴാണ് ”ചവിട്ടിയത് ഞാനല്ല, നിങ്ങളുടെ ചോദ്യം കേട്ടാല്‍ ഞാന്‍ ചെയ്തതുപോലെയാണല്ലോ തോന്നുക” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതരാകന്റെ ചോദ്യത്തോടാണ സ്പീക്കര്‍ ക്ഷുഭിതനായത്.

തലശേരിയില്‍ തിരക്കേറിയ റോഡില്‍ വച്ചാണ് കാറില്‍ ചാരിനിന്ന ആറ് വയസുകാരു നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. കുട്ടിയുടെ നടുവിന് നേരെ ഇയാള്‍ ചവിട്ടുകയായിരുന്നു. റോഡില്‍ തെറ്റായ ദിശയില്‍ വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേശ് എന്ന ആറുവയസുകാരന്‍ കാറില്‍ ചാരിനിന്നു. ഇത് ഇഷ്ടപ്പെടാതെയാണ് കുട്ടിയെ ചവിട്ടിയത്.

Signature-ad

കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ പറയുന്നത്. ഉടന്‍ കണ്ടുനിന്നവരില്‍ ചിലരെത്തി ശിഹ്ഷാദിനെ ചോദ്യംചെയ്തു. എന്നാല്‍ ഇവരോട് തര്‍ക്കിച്ച ശേഷം സ്ഥലംവിട്ട ഇയാള്‍ക്കെതിരേ അപ്പോള്‍ പോലീസ് നടപടിയെടുത്തില്ല എന്ന് പരാതിയുണ്ട്. മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാലാണ് നടപടി സ്വീകരിക്കാന്‍ വൈകിയതെന്നാണ് ആരോപണം.

Back to top button
error: