നെടുമങ്ങാട്: റോഡ് ടെസ്റ്റിനിടെ ഗര്‍ഭിണിയായ ബാങ്ക് മാനേജരോട് അപമര്യാദയായി പെരുമാറിയ കേസില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍.
നെടുമങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനസ് മുഹമ്മദിനെയാണ്(40) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മോശമായി സംസാരിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സിനായി ആനാട് ഡ്രൈവിംഗ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ റോഡ് ടെസ്റ്റിന് കൊണ്ടു പോകുന്നതിനിടെയാണ് പരാതിക്കിടയായ സംഭവം.