പാലക്കാട്:അട്ടപ്പാടിയില്‍ കാട്ടാന വനംവകുപ്പിന്റെ വാഹനവും വീടും തകര്‍ത്തു.
താവളം കരിവടം മൊട്ടി കോളനിയിലാണ് കാട്ടാന വീടും, ദ്രുതപ്രതികരണ സംഘത്തിന്റെ വാഹനവും തകര്‍ത്തത്. മൊട്ടി കോളനിയിലെ മണിയന്റെ വീടാണ് തകര്‍ത്തത്.
വീട്ടിലുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദ്രുതപ്രതികരണ സംഘത്തിന്റെ വാഹനം കാട്ടാന കൊമ്ബില്‍ കോര്‍ത്ത് പുറകോട്ട് തള്ളി നീക്കി. വൈദ്യുതി പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്.