
റിയാദ്: സൗദി ദേശീയ ഗെയിംസില്‍ മലയാളി പെണ്‍കുട്ടിക്ക് സ്വര്‍ണ മെഡല്‍.
റിയാദില്‍ താമസക്കാരിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ജേതാവായത്.
2 കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് ആണ് സമ്മാനമായി ലഭിക്കുക.
വനിതാ സിംഗിസ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചാണ് ഈ നേട്ടം കൈവരിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അല്‍ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ വിജയം നേടി






