NEWS

പലചരക്ക് കടയിലൂടെ വിദേശമദ്യ വില്‍പന; കൊച്ചിയിൽ സ്ത്രീ അറസ്റ്റിൽ

കൊച്ചി : പലചരക്ക് കടയിലൂടെ വിദേശമദ്യ വില്‍പന നടത്തിയ സ്ത്രീ കൊച്ചിയിൽ അറസ്റ്റിൽ.

ഫോർട്ട് കൊച്ചി ഫിഷര്‍മെന്‍ കോളനിയിലെ ഫെലിഷിയയാണ് 36 ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റിലായത്.

കേരളപ്പിറവി ദിനത്തില്‍ മട്ടാഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എസ്. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അവധിയാകുന്ന ഡ്രൈഡേ ദിനങ്ങളിലാണ് വന്‍തോതില്‍ അനധികൃത മദ്യകച്ചവടം നടന്നത്.
 ബവ്റിജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് വാങ്ങി ശേഖരിക്കുന്ന മദ്യം പലചരക്ക് കടവഴിയായിരുന്നു വില്‍പന. എക്സൈസ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്ന് അര ലിറ്റര്‍ വീതമുള്ള 72 മദ്യക്കുപ്പികൾ കണ്ടെത്തി. 480 രൂപയുടെ മദ്യം 780 രൂപായ്ക്കായിരുന്നു വില്‍പന.
 മുഴുവന്‍ കുപ്പിയും വാങ്ങാന്‍ കെല്‍പ്പില്ലാത്തവര്‍ക്ക് ചില്ലറയായും മദ്യം വിറ്റിരുന്നു. ഇതുവഴി ലഭിച്ച പണവും പൊലീസ് പിടിച്ചെടുത്തു.

Back to top button
error: