മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചു സ്വര്‍ണം
കടത്താനുള്ള ശ്രമം വീണ്ടും തകര്‍ത്തെറിഞ്ഞ് പോലീസ്.
സംഭവത്തിൽ കോഴിക്കോട് പയ്യോളി സ്വദേശി റസാഖാണ്(45) അറസ്റ്റിലായത്.ഇയാളുടെ പക്കല്‍ നിന്നും 800 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.മാർക് കറ്റിൽ 42 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് ഇതെന്ന് പോലീസ് പറഞ്ഞു.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു റസാഖ് പിടിയിലായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് വിശദമായി പരിശോധിക്കുകയായിരുന്നു.
മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു റസാഖ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മിശ്രിതമാക്കിയ സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കിയായിരുന്നു ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചത്. ഇയാളില്‍ നിന്നും മൂന്ന് ക്യാപ്‌സൂളുകള്‍ പോലീസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്.