CrimeNEWS

പെട്രോള്‍ പമ്പില്‍ മോഷണത്തിന് എത്തിയാളെ കാവല്‍ക്കാരന്‍ വെടിവച്ചു കൊന്നു

അമൃത്സര്‍(പഞ്ചാബ്): പെട്രോള്‍ പമ്പിലെ കൊള്ളയടിക്കാന്‍ വന്ന കള്ളന്മാരില്‍ ഒരാളെ സുരക്ഷ ജീവനക്കാരന്‍ വെടിവെച്ച് കൊന്നു. ഒപ്പമുണ്ടായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അൃത്സര്‍ ജില്ലയിലെ മാലിയയില്‍ നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാലിയ ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍ രണ്ടുപേര്‍ മോഷണത്തിനായി എത്തി. ഇവിടെയുണ്ടായിരുന്ന സുരക്ഷ ഗാര്‍ഡ് മോഷ്ടാക്കളെ വെടിവച്ചു, അവരില്‍ ഒരാള്‍ സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അമൃത്സര്‍ പോലീസ് അറിയിച്ചു.

Signature-ad

പെട്രോള്‍ പമ്പിലെ സിസി ടിവി ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. വീഡിയോയില്‍ ബൈക്കിലെത്തിയ രണ്ട് കവര്‍ച്ചക്കാരില്‍ ഒരാള്‍ മുഖംമൂടി ധരിച്ച് മോഷണത്തിന് ശ്രമിക്കുന്നതാണ് കാണുന്നത്. ഇത് കണ്ടാണ് സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ചത്. ഇതോടെ കവര്‍ച്ചക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വീഴുന്നതും മറ്റൊരാള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതും കാണാം.

അതിനിടെ, ഡല്‍ഹിയില്‍ ഞായറാഴ്ച അജ്ഞാതരുടെ മോഷണശ്രമം ചെറുക്കുന്നതിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. നരേല റെയില്‍വേ സ്റ്റേഷനു സമീപം രണ്ടു കവര്‍ച്ചക്കാര്‍ 53 ായസുകാരന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

 

 

 

 

Back to top button
error: