NEWS

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഷാർജയിൽ മരിച്ചു

ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട്​​ കുണ്ടുങ്ങൽ മൊയ്തീൻ വീട്ടിൽ മാമുക്കോയയുടെ മകൻ ചെറുവീട്ടിൽ മുഹമ്മദലിയാണ് ഷാർജയിൽ നിര്യാതനായത്. 49 വയസായിരുന്നു
ഹൃദയാഘാതത്തെ തുടർന്ന്​ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഖബറടക്കം ഷാർജയിൽ നടക്കും. മാതാവ്​: ചെറുവീട്ടിൽ അലീമ. ഭാര്യമാർ: വയലിൽ മാളിയക്കൽ ഷാഹിദ. മക്കൾ: അലീഷ സനൂബ്, അസാം അലി, അഹമ്മദ് അലി.

Back to top button
error: