NEWS

ഒഡീഷയിൽ കഞ്ചാവ് കൃഷി; ലഹരിക്കടത്ത് തലവനും കൂട്ടാളിയും അറസ്റ്റില്‍ 

ആറ്റിങ്ങല്‍: ഒഡിഷയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള വനഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന പിടികിട്ടാപ്പുള്ളിയായ ലഹരിക്കടത്ത് തലവനും കൂട്ടാളിയും അറസ്റ്റില്‍.

ശ്രീകാര്യം സ്വദേശി പാറ അഭിലാഷ് എന്ന ഇടവക്കോട് അഭിലാഷ് (37), കുളത്തൂര്‍ സ്വദേശി മൊട്ട അനി എന്ന പ്രദീഷ്കുമാര്‍ (36) എന്നിവരാണ് അറസ്റ്റിലായത്.

പണമിടപാടിനായി ഒഡിഷയിലെ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളാണ് അഭിലാഷ് ഉപയോഗിച്ചിരുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളോ സ്വന്തം പേരില്‍ സിം കാര്‍ഡോ ഇയാള്‍ക്കില്ല. കഴിഞ്ഞ ജൂലൈയില്‍ വെഞ്ഞാറമൂട്ടില്‍ വീടു വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ നാലുപേരെ പിടിച്ചതിനു പിന്നാലെയാണ് അന്വേഷണം അഭിലാഷിലേക്ക് എത്തിയത്.

Signature-ad

 

‌വെഞ്ഞാറമൂട്ടില്‍നിന്ന് 200 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. അഭിലാഷിനെ തേടി പൊലീസ് സംഘം ഒഡിഷയിലെത്തിയെങ്കിലും ഫലമുണ്ടായില്ല.രഹസ്യ വിവരത്തെ തുടർന്ന് ദീപാവലി ആഘോഷത്തിന് തമിഴ്നാട്ടിലെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.

Back to top button
error: