NEWS

സി.ബി.ഐയ്ക്ക് നല്‍കിയ പൊതുഅനുമതി പിന്‍വലിച്ച്‌ തെലങ്കാന സര്‍ക്കാര്‍ 

ഹൈദരാബാദ്: സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് നല്‍കിയ പൊതുഅനുമതി പിന്‍വലിച്ച്‌ തെലങ്കാന സര്‍ക്കാര്‍.

തീരുമാനം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇനി അന്വേഷണം നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണം. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന എല്ലാ അംഗങ്ങള്‍ക്കും നിയമപ്രകാരമുള്ള അധികാരങ്ങളും അധികാരപരിധിയും വിനിയോഗിക്കാനുള്ള അനുമതി തെലങ്കാന സംസ്ഥാനത്ത് നീക്കം ചെയ്തതായി ഇന്നലെ പുറത്തു വന്ന ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് സെക്ഷന്‍ ആറ് പ്രകാരം രാജ്യത്തുടനീളമുള്ള കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരമുണ്ട്. എന്നാല്‍, അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. ഈ അനുമതിയാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.

Signature-ad

 

 

അതേസമയം സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അനുമതി ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലെങ്കിലും സി.ബി.ഐക്ക് അന്വേഷണം നടത്താം. 2016 സെപ്തംബറിലാണ് അധികാരം വിനിയോഗിക്കാന്‍ സി.ബി.ഐക്ക് തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

Back to top button
error: