NEWS

ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ ആംബുലന്‍സുകളും വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിര്‍ദേശം.

സംസ്ഥാന ഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എന്നാല്‍ കാര്യക്ഷമതാ പരിശോധന നടത്തുന്ന മുറയ്ക്ക് നിറം മാറ്റിയാല്‍ മതിയാകും. 2023 ജനുവരി മുതലാണ് പ്രാബല്യത്തില്‍ വരിക.

എല്ലാ ആംബുലന്‍സുകളിലും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് സ്ഥാപിക്കണം. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബംപറുകളില്‍ ഉള്‍പ്പടെ തിളങ്ങുന്ന വെള്ള നിറം അടിക്കണം. മൃതദേഹം കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ തിരിച്ചറിയാന്‍ പ്രത്യേക മാറ്റങ്ങള്‍ വരുത്താനും നിര്‍ദേശമുണ്ട്.

Signature-ad

 

 

മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലന്‍സുകളില്‍ സൈറണ്‍ ഉപയോഗിക്കാനാകില്ല. മാത്രമല്ല, ‘Hearse’ എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റ് ഉപയോഗിച്ച്‌ എഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റര്‍ വീതിയില്‍ നേവിബ്ലൂ നിറത്തില്‍ വരയിടണമെന്നും നിര്‍ദേശമുണ്ട്.

Back to top button
error: