NEWS

സൂറത്കല്‍ ജംക്ഷന് ആര്‍എസ്‌എസ് ആചാര്യന്‍ വിഡി സവര്‍കറുടെ പേര്

മംഗലാപുരം :സൂറത്കല്‍ ജംക്ഷൻ ഇനിമുതൽ ആര്‍എസ്‌എസ് ആചാര്യന്‍ വിഡി സവര്‍കറുടെ പേരിൽ അറിയപ്പെടും.
പ്രതിപക്ഷ ബഹളത്തിനിടെ ബിജെപി ഭരിക്കുന്ന മംഗ്‌ളുറു കോര്‍പറേഷനാണ് തീരുമാനമെടുത്തത്.
സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലാത്ത സവര്‍കറെ മഹത്വവത്കരിച്ച്‌ മതേതര അന്തരീക്ഷം നിലനില്‍ക്കുന്ന സൂറത്കലിലെ ജന്‍ക്ഷന് ആ പേരിടുന്നത് ജനവിരുദ്ധ നടപടിയാവും എന്ന് പ്രതിപക്ഷം വാദിച്ചു.
എല്ലാം ക്രമത്തിലാണെന്ന് അവകാശപ്പെട്ട് മേയര്‍ ജയാനന്ദ് അഞ്ചന്‍ അജന്‍ഡയിലേക്ക് കടന്നതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി.

ശനിയാഴ്ച വൈകുന്നേരം കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.

Back to top button
error: