NEWS

ചെങ്ങന്നൂര്‍ ബുധനൂരില്‍ തീപൊള്ളലേറ്റ് വൃദ്ധ മരിച്ചു

ചെങ്ങന്നൂര്‍: ബുധനൂരില്‍ തീപൊള്ളലേറ്റ് വൃദ്ധ മരിച്ചു. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് 12 -ാം വാര്‍ഡ്‌ എണ്ണയ്ക്കാട് കുന്നുപറമ്ബില്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ അന്നമ്മ (73) ആണ് മരിച്ചത്.

മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപൊള്ളലേറ്റത്.

90 ശതമാനത്തോളം പൊള്ളലേറ്റ അന്നമ്മയെ പരുമലയില്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Signature-ad

 

 

മാന്നാര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് എണ്ണയ്ക്കാട് സെന്‍റ് മൈക്കിള്‍സ് ദേവാലയത്തില്‍ സംസ്‌കരിച്ചു. മക്കള്‍: ആന്‍റണി, തോമസ്, കുസുമം, വിമലാംബിക. മരുമക്കള്‍: മോളി, മറിയാമ്മ, ജെറോം, സാബു.

Back to top button
error: