NEWS

പത്തനംതിട്ടയിൽ വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

ത്തനംതിട്ട : തട്ടയില്‍ വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ദീപാവലി ദിനത്തില്‍ രാത്രിയിലാണ് സംഭവം. ആദര്‍ശ് എന്ന യുവാവാണ് മരിച്ചത്.

വീട്ടിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി 11-നാണ് അമ്മയുടെ ഫോണില്‍ ആദര്‍ശിന് വിളിയെത്തുന്നത്.സ്വന്തം ഫോണ്‍ കേടായതിനാല്‍ സമീപകാലത്ത് ആദര്‍ശ് അമ്മയുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്.

വിളി വന്നതിന് പിന്നാലെ ഉടന്‍വരാമെന്ന് പറഞ്ഞാണ് ആദര്‍ശ് വീട്ടില്‍ നിന്നിറങ്ങുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ മരണവിവരം വീട്ടിലെത്തി. ആദര്‍ശിനെ മരിച്ച നിലയില്‍ തോട്ടിൽ കണ്ടെത്തുകയായിരുന്നു.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റ് മരിച്ചു എന്നാണ് ഉണ്ടായിരുന്നത്. തോട്ടിന് സമീപം ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു,

 

 

എന്നാല്‍ ഈ വാഹനം ആദര്‍ശിന്റേതല്ല. വീട്ടില്‍ നിന്നും വാഹനത്തിലല്ല ആദര്‍ശ് പുറത്തുപോയതെന്നും കണ്ടെത്തിയിട്ടുണ്ട്.പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഈ സംഭവവുമായി ബന്ധമുള്ളതായി സംശയമുണ്ട്. പോലീസ് കേസ് അട്ടിമറിക്കാൻ കൂട്ട് നിൽക്കുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.

Back to top button
error: