CrimeNEWS

ഒരാഴ്ചമുമ്പ് സംസ്‌കരിച്ച പെൺകുട്ടിയുടെ തല അറുത്തെടുത്തു; ദുർമന്ത്രവാദത്തിനെന്ന് സംശയം

ചെന്നൈ: ഒരാഴ്ചമുമ്പ് മരിച്ച പെൺകുട്ടിയുടെ മൃതദേഹം ശ്മശാനത്തിൽനിന്ന് പുറത്തെടുത്ത് തല അറുത്തുമാറ്റി. ദുർമന്ത്രവാദത്തിനാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ട് ജില്ലയിലെ ചിത്രവാടിയിലാണ് സംഭവം. കൃതിക എന്ന പത്തുവയസ്സുകാരിയുടെ മൃതദേഹത്തിൽനിന്നാണ് തല വെട്ടിയെടുത്തത്.

പോസ്റ്റ് ദേഹത്തുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൃതിക ഒക്ടോബർ 14-നാണ് മരിച്ചത്. മധുരാന്തകത്തിനടുത്ത് ചിത്രവാടിയിലെ ശ്മശാനത്തിൽ 15-ന് മൃതദേഹം അടക്കം ചെയ്തു. കൃതികയുടെ മൃതദേഹം സംസ്‌കരിച്ച ഭാഗം ഉഴുതുമറിച്ചിട്ടനിലയിൽ കിടക്കുന്ന കാര്യം ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം കുട്ടിയുടെ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചു. പോലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തലയുടെ ഭാഗം നഷ്ടമായതായി സ്ഥിരീകരിച്ചു.

Signature-ad

മൃതദേഹം അടക്കംചെയ്തതിന് സമീപം നാരങ്ങയും മഞ്ഞൾപ്പൊടിയും കിടക്കുന്നതുകണ്ടതാണ് ദുർമന്ത്രവാദത്തിനുവേണ്ടിയാകാം തലയറുത്തതെന്ന സംശയം ജനിച്ചത്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അനുഭവപ്പെട്ട ദിവസമാണ് ചൊവ്വാഴ്ച. ദുർമന്ത്രവാദത്തിന് ഈ ദിവസം തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Back to top button
error: