കോഴിക്കോട്: ഉഷ സ്കൂള്‍ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തമിഴ്നാട് സ്വദേശിനി ജയന്തിയാണ് മരിച്ചത്.കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് സംഭവം.
22 വയസായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലുശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.