എറണാകുളം:എറണാകുളത്തുനിന്നും കോട്ടയം – കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് ആരംഭിച്ച സ്‌പെഷല്‍ ട്രെയിന്‍റെ കാലാവധി നവംബര്‍ 15ന് അവസാനിക്കുമെങ്കിലും ശബരിമല തീർത്ഥാടനം പരിഗണിച്ച് ജനുവരി 31 വരെ ആഴ്ചയില്‍ ഒരു ദിവസം സ്‌പെഷല്‍ ട്രെയിനായി ഓടിക്കുന്നതിന് നടപടികളാരംഭിച്ചു.
വേളാങ്കണ്ണി സ്‌പെഷല്‍ ട്രെയിന്‍ നവംബറില്‍ നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്നു കൊടിക്കുന്നില്‍ സുരേഷ് എംപി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എല്‍. മല്യ, ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ നീനു ഇട്ടിയവിര, ചീഫ് ട്രാഫിക് മാനേജര്‍ ശിവകുമാര്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു.തുടർന്നാണ് ജനുവരി 31 വരെ നീട്ടാൻ തീരുമാനമായത്.