NEWS

ജനശ്രദ്ധ തിരിച്ചുവിടാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുകളിക്കുന്നു:വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുകളിക്കുന്നതിന്റെ അവസാനത്തെ നീക്കമാണ് ധനമന്ത്രി ബാലഗോപാലിനെ പിന്‍വലിക്കണമെന്ന ഗവര്‍ണറുടെ കത്തും അതിനു മുഖ്യമന്ത്രി നല്‍കിയ മറുടിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരും നിയമ സഭാ സ്പീക്കറുമൊക്കെ ഉള്‍പ്പെട്ട ലൈംഗികാപവാദ കേസുകള്‍ തെളിവു സഹിതം പുറത്തു വന്നിട്ടും ഒരു എഫ്‌ഐആറിനു പോലും സര്‍ക്കാര്‍ മെനക്കെടുന്നില്ല. കാര്‍ഷിക മേഖല അപ്പാടെ തകര്‍ന്നടിഞ്ഞിട്ടും കര്‍ഷകരെ സഹായിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഭരണ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന ഒത്തുകളിയു‌ടെ ഭാഗമാണ് രാജ്ഭവനില്‍ നിന്നു പുറത്തുവരുന്ന ഉണ്ടയില്ലാ വെടികളെന്നും സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Back to top button
error: