മലപ്പുറം: എടപ്പാള്‍ ടൗണിനെ പരിഭ്രാന്തിയിലാക്കിയ പൊട്ടിത്തെറിക്ക് പിന്നില്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കളെന്ന് സിസി ടിവി ദൃശ്യങ്ങള്‍. എടപ്പാള്‍ ട്രാഫിക് റൗണ്ടില്‍ വെച്ച് ഇവര്‍ പടക്കം പോലുള്ള വസ്തുവിന് തീ കൊളുത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. യുവാക്കള്‍ ആരെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇവരുടെ ഉദ്ദേശം എന്തെന്നും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി ഏഴരയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. എടപ്പാള്‍ മേല്‍പ്പാലത്തിന് തൊട്ടു താഴെ ട്രാഫിക് സര്‍ക്കിളിനോടു തൊട്ടുചേര്‍ന്ന്, ഏറെ വാഹന-ജനത്തിരക്കുള്ള പ്രദേശത്താണ് വലിയ പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയെത്തുടര്‍ന്ന് ട്രാഫിക് സര്‍ക്കിളിന്റെ ഒരു ഭാഗം അടര്‍ന്നു പോയിരുന്നു. സ്ഫോടനം ഉണ്ടായതിന് പിന്നാലെ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രാവിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്. കോയമ്പത്തൂര്‍ സംഭവത്തിന്‍െ്റ പശ്ചാത്തലത്തില്‍ സംഭവം അതീവഗൗരവമായാണ് സുരക്ഷാ ഏജന്‍സികള്‍ പരിഗണിക്കുന്നത്.