ലണ്ടൻ :ബ്രിട്ടനുവേണ്ടി നന്നായി പ്രവൃത്തിക്കാന്‍ മരുമകനു കഴിയുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി.
മരുമകന് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന സാഹചര്യത്തിലാണ് നാരായണ മൂര്‍ത്തിയുടെ പ്രസ്താവന.
‘ഋഷിയെ അഭിനന്ദിക്കുന്നു. അയാളുടെ വിജയത്തില്‍ അഭിമാനിക്കുയാണിപ്പോള്‍. എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും ബ്രിട്ടനിലെ ജനയ്ക്ക് വേണ്ടി അയാള്‍ നല്ലത് ചെയ്യാന്‍ കഴിയും ‘- നാരായണ മൂര്‍ത്തി പറഞ്ഞു.
ഇന്ത്യയിലെ പഞ്ചാബില്‍ വേരുകളുള്ള നാല്പ്പത്തിരണ്ടുകാരനാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടേയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാമൂര്‍ത്തിയുടേയും മകളായ അക്ഷതാ മൂര്‍ത്തിയാണ് സുനാകിന്റെ ജീവിതപങ്കാളി.
2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്ക എന്നുപേരുള്ള രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.