മുംബൈ: തുറിച്ചുനോക്കിയെന്നാരോപിച്ച് 28 വയസുകാരനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പ്രതികളെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് ഉണ്ടായ തര്‍ക്കമാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചത്. മുംബൈയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മാട്ടുംഗയിലെ ഒരു റെസ്റ്റോറന്റിന് സമീപം സംഭവം നടന്നത്.
സംഭവ സമയത്ത് യുവാവ് തന്റെ ഒരു സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഈ സമയം തുറിച്ചുനോക്കിയെന്ന് ആരോപിച്ച് മൂന്നംഗ സംഘവും യുവാവും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. ബെല്‍റ്റ് ഉപയോഗിച്ചും കൈകള്‍ കൊണ്ടും മൂന്നംഗ സംഘം യുവാവിനെ മര്‍ദിച്ചവശനാക്കി.
സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞ് വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.