ജിയോ 5ജി സേവനങ്ങൾ ഔദ്യോഗികമായി ഇന്ത്യയിൽ ആരംഭിച്ചു. രാജസ്ഥാനിലെ രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കമ്പനി ചെയർമാൻ ആകാശ് അംബാനി അംബാനി കുടുംബത്തിന്റെ ദൈവമായ ശ്രീനാഥ്ജിക്ക് സേവനങ്ങൾ സമർപ്പിച്ചു. വാണിജ്യ ലോഞ്ച് പിന്നീട് നടക്കും. ഈ വർഷം തന്നെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് ടെലികോം ലക്ഷ്യമിടുന്നത്.
2015ൽ 4ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പും മുകേഷ് അംബാനി ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ മാസം ആദ്യം, മുംബൈ, കൊൽക്കത്ത, വാരണാസി എന്നീ മൂന്ന് നഗരങ്ങൾക്കൊപ്പം ദേശീയ തലസ്ഥാനത്ത് 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ റിലയൻസ് ജിയോ ആരംഭിച്ചു. മുംബൈ, കൊൽക്കത്ത, വാരണസി എന്നിവിടങ്ങളിൽ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ ഈ മാസം ആദ്യത്തോടെ റിലയൻസ് ജിയോ ആരംഭിച്ചിരുന്നു.
ട്രയലിന്റെ ഉപയോക്താക്കൾക്ക് നിലവിൽ 1ജിബിഎസിൽ കൂടുതൽ വേഗത ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കും. നിലവിൽ ഇൻവിറ്റേഷൻ ബേസിൽ മാത്രമേ 5ജി സേവനങ്ങൾ ലഭ്യമാകൂ. ക്രമേണ മുഴുവൻ നഗരങ്ങളിലുമുള്ള ഉപയോക്താക്കൾക്ക് ഘട്ടം ഘട്ടമായി 5ജി സിഗ്നലുകൾ ലഭിക്കാൻ തുടങ്ങും. സ്റ്റാൻഡ്-എലോൺ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെൽക്കം ഓഫർ’ ഉള്ള ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാൻഡ്സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ട്രൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്ഗ്രേഡ് ചെയ്യപ്പെടും.
കഴിഞ്ഞ ദിവസം റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. 4,518 കോടി രൂപയാണ് ലാഭമായി ലഭിച്ചത്. 5ജിയുടെ മുന്നേറ്റവും വരിക്കാരുടെ വർധനവും എആർപിയുവും വരുമാനത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 3,528 കോടി രൂപയായിരുന്നു ലാഭമെന്ന് ടെലികോം റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.