Month: April 2026

  • Breaking News

    പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ

    തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ കുട്ടികൾക്ക് ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

    Read More »
  • Breaking News

    സജി ലഹരിക്ക് അടിമ, വീട്ടിൽ കാലുകുത്തിയാൽ കൊന്നുകളയുമെന്ന ഭീഷണിയിൽ ഒരു വർഷമായി സഹോദരി വീട്ടിലേക്ക് വരാറില്ല, സജിയുടെ കൈയ്ക്ക് പൊട്ടൽ, കൊലപാതക സമയത്തുണ്ടായതെന്ന് സംശയം!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു… സജിയുടെ മനസ് കല്ല്, അവൻ തന്നെയാണ് ഈ ക്രൂരകൃത്യം ചെയ്തത്- സിനി…

    ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ഒരു കുറ്റബോധവുമില്ലാതെ വീട്ടിൽവെച്ച് സജി ഇറച്ചി പാകം ചെയ്ത് കഴിച്ചെന്നും നാട്ടുകാർ പറയുന്നു. അതേസമയം ഒളിവിലായിരുന്ന സജിയെ വീടിന് സമീപത്തുള്ള ജം‍‍ഗ്ഷനിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പോലീസ് ഇയാളുടെ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. വീടിന് പുറകിലുള്ള മലഞ്ചെരുവിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ഇന്ന് ഉച്ചയോടെ അവിടെ നിന്ന് താഴേയ്ക്ക് ഇറങ്ങി തൊട്ടടുത്തുള്ള ജംഗ്‍ഷനിലെത്തിയപ്പോൾ മഫ്ടിയിലുണ്ടായിരുന്ന പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയ്ക്കായി രാവിലെ മുതൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടായിരുന്നു. പോലീസിനെ കണ്ടു മുങ്ങിയ പ്രതി രണ്ട് ദിവസമായി മലഞ്ചെരുവിൽ തന്നെ ഇരിക്കുകയായിരുന്നെന്നാണ് സൂചന. വിശപ്പ് സഹിക്കാതെ വന്നപ്പോഴാകാം താഴേക്കിറങ്ങിയതെന്നും സംശയമുണ്ട്. അതുപോലെ പിടിക്കപ്പെടുമ്പോൾ സജിയുടെ കൈപ്പത്തിക്ക് പൊട്ടലുണ്ടായിരുന്നു. ശുചിമുറിയിൽ വീണതാണെന്നാണ് ഇയാൾ പറഞ്ഞതെങ്കിലും കൊലപാതകത്തിനിടെ ഉണ്ടായ പരുക്കാണോ…

    Read More »
  • Breaking News

    കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്കു നേരേ പാമ്പ് ചീറ്റിക്കൊണ്ടെത്തി!! ഇടുക്കിയിൽ 14 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു

    എറണാകുളം: കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിൻറെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിൻറെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിൻറെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. അതേസമയം ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പു കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി 14 കാരൻ അജയ്, രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് പുലർച്ചെ ശുചി മുറിയിൽ പോകുന്നതിനിടെയാണ് പോൾസണ് പാമ്പ് കടിയേറ്റത്. രാവിലെ 11ഓടെയാണ് അജയെ പാമ്പുകടിച്ചത്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് ഇരുവരെയും കടിച്ചതെന്നാണ് അറിയുന്നത്. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതുപോലെ കോട്ടയം പാലായിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. രാമപുരം സ്വദേശി അനിത ബാബുവിനെ (54) ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അതുപോലെ കോഴിക്കോട് കാരശ്ശേരിയിൽ കിണറ്റിലെ വെള്ളം…

    Read More »
  • Breaking News

    ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം

    കൊച്ചി: ഇന്നത്തെ ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിനോടനുബന്ധിച്ച് സംഭവിച്ച അതിക്രമങ്ങൾ പരി​ഗണിച്ചാണ് നടപടി.ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു.ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശവും നൽകി. ഹർത്താലിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളുണ്ട്. ആ നിർദ്ദേശങ്ങളിൽ നിന്നും വ്യതിചലിക്കുന്നവർക്കെതിരെയാണ് കോടതി സ്വമേധയാ കേസെടുക്കുന്നത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 52-ൽപ്പരം ദളിത് സംഘടനകൾ, ആക്ഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങൾ തടയില്ല, ജനജീവിതം തടസ്സപ്പെടുത്തില്ല എന്നിങ്ങനെയുള്ള ഉറപ്പുകൾ മുമ്പ് ഹർത്താലനുകൂലികൾ നല്കിയിരുന്നെങ്കിലും അതൊന്നും ഇന്ന് പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. അതിനാൽ തന്നെ ജനജീവിതം തടസ്സപ്പെടുത്തുമാറ് ഇന്ന് എന്തൊക്കെ കാര്യങ്ങളാണ് സംസ്ഥാന വ്യാപകമായി സംഭവിച്ചത് എന്നതുസംബന്ധിച്ച റിപ്പോർട്ടാണ് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഈ വിഷയം പരി​ഗണിച്ചത്. പലയിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളിലെത്തേണ്ടവർ, ആശുപത്രി ആവശ്യങ്ങൾക്കായി പോയവർ എന്നിവരെ ഹർത്താലനുകൂലികൾ ഇന്ന് തടസ്സപ്പെടുത്തുകയുണ്ടായി. പൊതു​ഗതാ​ഗതത്തെയും ഹർത്താൽ ബാധിക്കുകയുണ്ടായി.

    Read More »
  • Breaking News

    ‘ തെറ്റുപറ്റി, കീഴടങ്ങുന്നു‘വെന്ന് സജി; വിശദമായി ചോദ്യം ചെയ്യും; മൃതദേഹങ്ങളുടെ പോസ്റ്റ്മോ

    നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീട്ടുപറമ്പിൽ മറവു ചെയ്യപ്പെട്ട നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സജി പോലീസ് കസ്റ്റഡിയിലാകവെ കുറ്റസമ്മതം നടത്തി. തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുന്നുവെന്നുമാണ് കൂടി നിന്ന നാട്ടുകാരോടായി സജി പറഞ്ഞത്. സജിയെ വിശദമായി ചോദ്യം ചെയ്യും. കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് പുരയിടത്തിൽ മറവ് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മേരിക്കുട്ടിയുടെ ഇളയമകനാണ് നിലവിൽ പോലീസ് പിടിയിലായിരിക്കുന്ന നാല്പ്പത്തിമൂന്നു വയസുകാരൻ സജി. എട്ടുവർഷങ്ങൾക്കു മുമ്പ് സജിയുടെ പിതാവിനെയും കാണാതായിരുന്നു. ആ കേസിന്റെ ചുരുളും സജിയെ ചോദ്യം ചെയ്യുന്നതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് മേരിക്കുട്ടിയുടെ മകൾ സിനി ഞായറാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് മൃതദേഹഭാ​ഗങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പിൽ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽനിന്ന് പുറത്തേക്കുനിൽക്കുന്നത് നാട്ടുകാരാണ്…

    Read More »
  • Breaking News

    പെരുമ്പാവൂരിൽ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു; ഒരാളുടെ നില ​ഗുരുതരം

    കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ നഴ്‌സിങ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്‌സൽ എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയെ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശമന്നൂരിൽ പെരിയാർവാലി കനാലിലാണ് അപകടം. അശമന്നൂർ കെഎംപി നഴ്‌സിങ് കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയത്. കനാലിൽ ഇറങ്ങിയതിന് പിന്നാലെ വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് ഒരാളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ രണ്ടുവിദ്യാർഥികളുടെ മൃതദേഹങ്ങളും കനാലിൽനിന്ന് കണ്ടെത്തി. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Read More »
  • Breaking News

    വൈകിട്ട് ഭക്ഷണത്തിനൊപ്പം കോഴിക്കറി ഉണ്ടാക്കി നൽകിയില്ല, ഭാര്യയുമായി ഉ​ഗ്രൻ വഴക്ക്, ബന്ധുക്കളും അയൽക്കാരും വന്ന് പ്രശ്നം അവസാനിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങിയില്ല, ഭാര്യ ഭർത്താവിന്റെ കഴുത്തിന് വെട്ടി, 28 കാരൻ രക്തം വാർന്ന് കൊല്ലപ്പെട്ടു

    ഹൈദരാബാദ്: അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിൽ ഭാര്യയുമായി വഴക്ക്. പ്രശ്നം പരിഹരിക്കാൻ ബന്ധുക്കളും അയൽക്കാരും നോക്കിയിട്ടും നടന്നില്ല. സഹികെട്ട് ഭർത്താവിനെ അരിവാൾകൊണ്ട് വെട്ടി ഭാര്യ, ഒടുവിൽ രക്തം വാർന്നൊഴുകി 28കാരന് മരണം. കഴിഞ്ഞ ദിവസം തെലങ്കാനയിലെ കാമറെഡ്ഡി ടൗണിൽ ​​ഗോസാങ്കി ​കോളനി സ്വദേശിയായ കോദൻദം ശിവാജി ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഒൻപതുമണിക്കാണ് അക്രമത്തിനിടയാക്കിയ സംഭവത്തിനു തുടക്കം. അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കിടുകയായിരുന്നു. തർ‌ക്കം മൂർച്ഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കൾ വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു. എന്നാൽ രണ്ടുപേരും വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. തൻ്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞ് ലക്ഷ്മിയെ കുറ്റപ്പെടുത്തിയ ശിവാജി, പഴയം മറ്റ് പല പ്രശ്നങ്ങളും വലിച്ചിട്ടു. ദമ്പതികൾ തമ്മിലുള്ള ത‍‌ർ‌ക്കം കടുത്തതോടെ മറ്റൊരു ബന്ധുവുമെത്തി ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, കയ്യിൽ കിട്ടിയ അരിവാൾ എടുത്ത ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടി. വെട്ടേറ്റ് വീണതിനിടെ ശിവാജിയുടെ തല നിലത്തിടിച്ച്…

    Read More »
  • Breaking News

    ‘താനിതെങ്ങോട്ടാ പോകുന്നത്, താൻ നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ മതി’… ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ തടഞ്ഞ ശേഷം സ്വന്തം ബൈക്കിൽ പോകാൻ നോക്കിയ സമരാനുകൂലിയെ തടഞ്ഞ് നാട്ടുകാരൻ

    തൊടുപുഴ: തൊടുപുഴയിൽ ഹർത്താൽ ദിനത്തിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന ഹർത്താൽ അനുകൂലിയെ തടഞ്ഞ് നാട്ടുകാരൻ യുവാവ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നടന്നുപോയി വാഹനങ്ങൾ തടയണമെന്നും പോലീസിനെ വിളിക്കൂവെന്നും പറഞ്ഞാണ് ഇയാൾ ഹർത്താൽ അനുകൂലിയെ തടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. ബൈക്കിൽ എത്തിയ ഒരു ഹർത്താൽ അനുകൂലി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ വാഹനങ്ങൾ തടയുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക വാഹനങ്ങളും ഇയാൾ തടഞ്ഞു. പിന്നാലെ ഇയാൾ സ്വന്തം ബൈക്കിൽ തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു. ആ സമയം മറ്റൊരാൾ വന്ന് ഇയാളെ തടഞ്ഞു. ഈ സംഭവങ്ങളെല്ലാം കണ്ടുനിന്ന ശരത് എന്ന ചെറുപ്പക്കാരനാണ് ഹർത്താൽ അനുകൂലിയായ യുവാവിനെ തടഞ്ഞത്. എങ്ങോട്ടാണ് പോകുന്നതെന്നും താൻ നടന്നുപോയി സമരം ചെയ്താൽ മതിയെന്നും പോലീസിനെ വിളിക്കെന്നും ഹർത്താൽ അനുകൂലിയോട് ഇയാൾ പറഞ്ഞു. പിന്നാലെയെത്തിയ പോലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ പ്രശ്‌നമില്ലെന്ന് ഇയാൾ…

    Read More »
  • Breaking News

    രാജീവ് ​ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ ഇനി മുതൽ അഡ്വക്കേറ്റ് എ.ജി. പേരറിവാളൻ

    ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ (54) ഇനി മുതൽ അഡ്വക്കേറ്റ് എ.ജി. പേരറിവാളൻ. മുപ്പതുകൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേർന്ന് പഠനം പൂർത്തിയാക്കി. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്. 1991-ൽ 19 വയസിലാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളൻ അറസ്റ്റിലാകുന്നത്. സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകിയെന്നായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റം. 31 വർഷത്തെ ജയിൽ ജീവിതത്തിനു ശേൽം 2022ൽ ജയിൽ മോചിതനായി.

    Read More »
  • Breaking News

    ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ പഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ധന്യയുടെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന നിലയിൽ ടിഷ്യു പേപ്പർ; പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്

    അടിമാലി (ഇടുക്കി) ∙ അവശനിലയിൽ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച മാങ്കുളം പഞ്ചായത്തംഗം ധന്യ ഗണേശന്റെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ തുടങ്ങിയെങ്കിലും പരസ്പരവിരുദ്ധമായാണു കാര്യങ്ങൾ പറയുന്നത്. ഇന്ന് ധന്യയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള അൻപതാംമൈലിൽ ആൾത്താമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ നിന്നാണ് ധന്യയെ ഇന്നലെ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപു കുത്തേറ്റു മരിച്ച ലക്ഷ്മണന്റെ വീടായിരുന്നു ഇത്. ഈ വീട്ടിലും ശുചിമുറിയിലും പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്നു ഞായറാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും ധന്യയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 22 മുതലാണു ധന്യയെ കാണാതായത്. മൂന്നാർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഇടുക്കിയിൽനിന്നു പൊലീസ് നായയെ എത്തിച്ചാണു പരിശോധിച്ചത്. ശുചിമുറിയിൽ നിലത്തു വീണുകിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. മൂന്നാർ എസ്എച്ച്ഒ ജെ.ബിനോദ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് എന്നിവരുടെ നേതൃത്വത്തിൽ…

    Read More »
Back to top button
error: