Month: February 2026
-
Movie
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; റിഷഭ് സാഹ്നി ഫസ്റ്റ് ലുക്ക് പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ റിഷഭ് സാഹ്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അബ്ദാലി എന്ന് പേരുള്ള കഥാപാത്രമായാണ് റിഷഭ് സാഹ്നി ഈ ചിത്രത്തിൽ വേഷമിടുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. സമ്മർ റിലീസായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ മഹാശിവരാത്രി പ്രമാണിച്ചു ഫെബ്രുവരി 15 ന് റിലീസ് ചെയ്യും. ബോളിവുഡ് ചിത്രമായ ഫൈറ്ററിലൂടെ ശ്രദ്ധ നേടിയ താരമാണ് റിഷഭ് സാഹ്നി. കുപ്രസിദ്ധനായ അഫ്ഗാൻ സുൽത്താൻ അബ്ദാലിയുടെ വേഷം ആണ് അദ്ദേഹം നാഗബന്ധത്തിൽ ചെയ്യുന്നത്. 1750 കളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം അബ്ദാലിയുടെ ഇന്ത്യയിലെ അധിനിവേശത്തെ വിവരിക്കുന്നു. ക്ഷേത്രങ്ങൾ കൊള്ളയടിച്ചു കൊണ്ട്, വിശാലമായ സമ്പത്തു സ്വന്തമാക്കാനായി അദ്ദേഹം നടത്തിയ കുപ്രസിദ്ധമായ പ്രവർത്തനങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കൊടുങ്കാറ്റിൽ…
Read More » -
Breaking News
എല്ലാ പാർട്ടിയും കണക്കാ… മോദി തലസ്ഥാനത്ത് വന്നപ്പോൾ ഫ്ലക്സ് ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ? രാഹുൽ കൊച്ചിയിൽ വന്നപ്പോഴോ… എഫ്ഐആർ എവിടെ? തദ്ദേശ സെക്രട്ടറിമാർക്ക് നടപടിയെടുക്കാൻ പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് പോകണം, എല്ലാം വച്ചിട്ട് സ്വച്ഛ് ഭാരത്, നവകേരളം എന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കല്ല് … ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നിറയുന്നതിനെരിതെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ എല്ലാ പാർട്ടികളും ഒരു പോലെയാണെന്നു പറഞ്ഞ കോടതി എല്ലായിടത്തും പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും വിമർശിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി തിരുവനന്തപുരത്ത് വ്യാപകമായി അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ എന്ന് ചോദിച്ച കോടതി എഫ്ഐആർ ഹാജരാക്കാനും നിർദേശിച്ചു. അതുപോലെ കൊച്ചിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വന്നതിൻറെ ഭാഗമായി കുറെ ബോർഡുകൾ വെച്ചതിനെയും കോടതി വിമർശിച്ചു. അതിൻറെ പേരിൽ കേസെടുത്തോയെന്നും ചോദിച്ച കോടതി കേസെടുത്തെങ്കിൽ എഫ്ഐആർ ഹാജരാക്കാനും നിർദേശിച്ചു. കൊച്ചിയിൽ 248 അനധികൃത ബോർഡുകൾ ഇന്ന് മാത്രം കണ്ടെത്തിയെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുതെന്നും കോടതി വിമർശിച്ചു. അനധികൃത ബോർഡുകൾ നിറയുമ്പോൾ നടപടിയെടുക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് വീട്ടിൽ…
Read More » -
Breaking News
ഷുക്കൂര്‍ വക്കീലിന് സ്‌ട്രോക്ക്; ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍; പൊറുത്തു കൊടുത്തു പ്രാര്‍ഥിക്കണമെന്ന് സഹോദരന്‍
നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഷുക്കൂറിന്‍റെ സഹോദരൻ മുനീർ അൽവഫയാണ് ഈ വാർത്ത വെളിപ്പെടുത്തിയത്. പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്‍റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുനീർ വ്യക്തമാക്കി. രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ. സഹോദരന്‍റെ കുറിപ്പ് ‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്‍റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്, സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ…
Read More » -
Movie
റെജിൻ എസ്. ബാബുവിൻ്റെ പുതിയ ചിത്രം ആരംഭിച്ചു
മികച്ച അഭിപ്രായവും, വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ.എസ്. ബാബു ‘ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചി,കളമശ്ശേരി യിൽ ആരംഭിച്ചു. ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ, ബസ്സം കാദിയാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഡാനിഷ് . ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങിൽ ശ്രീമതി ജെമിനി സുധീർ ബാബുവു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. തുടർന്ന് നിർമ്മാതാവ് ബസ്സം കാദിയാർ ഫസ്റ്റ് ക്ലാപ്പും നൽകി. മിസ്റ്ററി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ (തലവര ഫെയിം), ജഗദിഷ്, ജനാർദ്ദനൻ, മധുപാൽ, കനി കുസൃതി, മണിക്കുട്ടൻ, ഭഗത് മാനുവൽ, ഷോബി തിലകൻ, ബിനോജ് വില്ല്യ, കാവ്യാ ഭാനു ,അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്-…
Read More » -
Breaking News
മാധ്യമങ്ങൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല, പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല, എല്ലാ മാധ്യമങ്ങൾക്കു മുന്നിലുമല്ല ചില ചാനലുകൾക്ക് മുന്നിൽ!! കുഞ്ഞികൃഷ്ണൻ പറയുന്നത് ഭാവനാവിലാസം, പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് ടി.ഐ. മധുസൂദനനോടുള്ള പക… കണക്ക് കുടുംബസംഗമത്തിൽ അവതരിപ്പിക്കും- കെകെ രാഗേഷ്
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണ്. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് സിപിഎം നേതാവായ ടി.ഐ. മധുസൂദനനോടുള്ള പകയാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു. കെകെ രാഗേഷ് പറയുന്നതിങ്ങനെ- ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റർമാർ പരിശോധിച്ച് പാർട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാർട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാർട്ടി മെമ്പർമാരോടും പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. പാർട്ടി മെമ്പർമാരിൽനിന്നും പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരിൽനിന്നും മാത്രമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അതുപോലെ പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല. എന്നാൽ, നിലവിൽ ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിൽ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും…
Read More » -
Kerala
ഇഖ്‌റ ആശുപത്രിയിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും
കോഴിക്കോട് : സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിൽ മാതൃകയായ മലാപറമ്പ് ഇഖ്‌റ ആശുപത്രിയുടെ പുതിയ വികസന പദ്ധതിയായ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ ശനിയാഴ്ച (ഫെബ്രുവരി 7) നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് കേരള മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് ജെ.ഡി.റ്റി ഇസ്‌ലാം പ്രസിഡന്റും ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. അന്‍വര്‍ പി.സി, വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ്പ് മീരാൻ്റെ സഹകരണത്തോടെയാണ് ഈ പുതിയ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. “മികച്ച ആരോഗ്യസേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബ്ലോക്ക് സമർപ്പിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ലിവർ സെന്റർ വരുംദിവസങ്ങളിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. ഫിറോസ് മീരാൻ, ഡയറക്ടർ, ഗ്രൂപ്പ് മീരാൻ , സി. എ ഹാരിഫ്, സെക്രട്ടറി, ജെ.ഡി.റ്റി…
Read More » -
Breaking News
മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ അധിക സീറ്റോ ആവശ്യപ്പെട്ടിട്ടില്ല, ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്, അവർ ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ചോദിച്ചാൽ ഞങ്ങൾ കൊടുക്കില്ലേ? ചോദിച്ചില്ല, അവർ വേണ്ട എന്നാണ് പറഞ്ഞത്- വിഡി സതീശൻ
കാസർകോട്: കേന്ദ്ര സഹായത്തിന് വേണ്ടി മാത്രം കാത്തിരിക്കാതെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിന്റെ സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട്. നിലവിലെ സർക്കാർ അമിത് ഷായുടെ മുമ്പിൽ മുട്ടുവളഞ്ഞു നിൽക്കുകയാണ്. അങ്ങനെയൊരു സർക്കാർ ആയിരിക്കില്ല, യുഡിഎഫിന്റെ സർക്കാരെന്നു സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ വ്യാഴാഴ്ച കാസർകോട്ടുനിന്ന് തുടക്കം കുറിക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതെല്ലാം ദേശീയ നേതൃത്വം പരിശോധിച്ച് തീരുമാനിക്കുമെന്നും മുന്നണിയെ അധികാരത്തിൽ തിരിച്ചു കൊണ്ടുവരിക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ അധിക സീറ്റുകളോ ആവശ്യപ്പെട്ടിട്ടില്ല.”അതൊക്കെ വെറും വാർത്തകളാണ്. അവർ ഒരുസീറ്റ് പോലും കൂടുതൽ ചോദിച്ചില്ല. അനാവശ്യമായ ഒരു ഡിമാൻഡും അവർ മുന്നോട്ടുവെച്ചിട്ടില്ല. ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്. ഞങ്ങൾക്ക് അവരോട് ബഹുമാനമുണ്ട്, സ്‌നേഹമുണ്ട്. ആദരവുണ്ട്. അവർ ഒന്നോ രണ്ടോ…
Read More » -
Breaking News
ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം: 31പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരുക്ക്; ;അടിയന്തരാവസ്ഥ പ്രഖാപിച്ച് പാക് ഭരണകൂടം
ഇസ്ലാമാബാദ്: പാകിസ്താന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിൽ വൻ സ്‌ഫോടനം. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് സംഭവം. സംഭവത്തിൽ 31 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 169 പേർക്ക് പരിക്കേറ്റിട്ടുണ്ട് .ചാവേർ ആക്രമണമാണ് നടന്നതെന്നാണ് വിവരം. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലെ കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read More » -
Breaking News
അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ? എംപിമാരുടെ ചോദ്യത്തിന് ബ ബ്ബ ബ്ബ അടിച്ച് അശ്വിനി വൈഷ്ണവ്!! കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണ്… പക്ഷെ ഭൂമി ഏറ്റെടുക്കലാണ് പ്രശ്നം, സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നു…
ന്യൂഡൽഹി: കേരളത്തിലെ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ക്രത്യമായ മറുപടി നൽകാതെ തപ്പിത്തടഞ്ഞ് ഒഴിഞ്ഞുമാറി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്. കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഭൂമിയേറ്റെടുക്കലാണ് പ്രധാന പ്രശ്‌നം. കേരളം നിർദേശിച്ച സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നതാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം ഇ ശ്രീധരനെ ചുമതല വല്ലതും ഏൽപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മാത്രം മന്ത്രി മറുപടി നൽകിയതുമില്ല. ജോൺ ബ്രിട്ടാസ് എംപിയും മന്ത്രിയോട് സമാന ചോദ്യം ഉന്നയിച്ചു. കേരളത്തിലെ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ?. അദ്ദേഹം കേരളത്തിലെ പൊന്നാനിയിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഓഫീസ് തുറന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതിയോടെ ആണോ എന്നിങ്ങനെ…
Read More » -
Movie
ടോക്സിക് പാരന്‍റിംഗ്’ സജീവ ചർച്ചയാക്കി പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയോടെ ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്
പ്രായഭേദമന്യേ ഏവരുടേയും അകമഴിഞ്ഞ പിന്തുണയോടെ ജീത്തു ജോസഫിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ഇമോഷണൽ ക്രൈം ഡ്രാമ ജോണറിൽ എത്തിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും പ്രത്യേകിച്ച് കുടുംബപ്രേക്ഷകരേയും വലിയ രീതിയിൽ ആകർഷിച്ചിരിക്കുകയാണ്. ബിജു മേനോനേയും ജോജു ജോര്‍ജ്ജിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രം മനുഷ്യ മനസ്സിന്‍റെ സങ്കീർണ്ണമായ വശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കാലടി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ ആന്‍റണി സേവ്യറായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയിരിക്കുന്നത്. ഒരു ദിവസം ആന്‍റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി കരിയറിലെ തന്നെ വേറിട്ട വേഷത്തിലാണ് ജോജു ജോര്‍ജ്ജ് ചിത്രത്തിലുള്ളത്.പല അടരുകളുള്ള സാമുവൽ എന്ന കഥാപാത്രത്തെ സമാനതകളില്ലാത്ത വിധം ജോജു സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ആന്‍റണി സേവ്യറായി സമാനതകളില്ലാത്ത പ്രകടനമാണ് ബിജു മേനോൻ കാഴ്ചവെച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനപ്പുറം സിസ്റ്റത്തിന്‍റെ…
Read More »