Month: February 2026

  • Breaking News

    ഒടുവിൽ അഭിഷേകിന്റെ ആ കാത്തിരിപ്പിന് വിരാമം, 26 ബോളിൽ ഫിഫ്റ്റി തൊട്ട് അഭിഷേക്… പിന്നാലെ പുറത്ത്!! സഞ്ജു, 24, ഇഷാൻ 38… ഇന്ത്യ: 161-3

    ചെന്നൈ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ, റിങ്കു സിങ്ങിനു പകരം ഇടം പിടിച്ചു. വാഷിങ്ടൻ സുന്ദറിനു പകരം അക്ഷർ പട്ടേലും ഇലവനിലെത്തി. ഓപ്പണറായി ഇറങ്ങി ആദ്യ ബോൾ വെറുതെ വിട്ട സഞ്ജു രണ്ടാം ബോളിൽ തർപ്പനൊരു സിക്സോടെ അക്കൗണ്ട് തുറന്നു. രണ്ടാം ഓവറിലും സിക്സർ പറത്തി. 15 ബോളിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 24 റൺസെടുത്ത് താരം പുറത്തായി. അതേസമയം രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കു കൂടുമാറിയ ശേഷം സഞ്ജു ആദ്യമായാണ് ഹോംഗ്രൗണ്ടിൽ മത്സരത്തിനു ഇറങ്ങുന്നത്. അതേസമയം ഇന്നത്തെ മത്സരത്തിൽ സഞ്ജു തന്നെ വിക്കറ്റ് കീപ്പറാകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. സിംബാബ്‌വെ ടീമിൽ ഒരു മാറ്റമുണ്ട്. ഗ്രേം ക്രീമർക്കു പകരം…

    Read More »
  • Breaking News

    ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ അഭിനയം…എവിടെ സമരമോ, മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻതന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം!! മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെകൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ- പി വി അൻവർ

    മലപ്പുറം: ആരോഗ്യമന്ത്രി നടത്തിയത് ‘നടികർ തിലകം’ അഭിനയമാണെന്നും എല്ലാ മന്ത്രിമാർക്കും അഭിനയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പി.വി. അൻവർ. അടുത്ത തെരഞ്ഞെടുപ്പിൽ സത്യം പറഞ്ഞു ജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് പലവിധ നാടകങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും അൻവർ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെ കൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്ന കാര്യങ്ങളെല്ലാം നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ ആണെന്നും പിവി അൻവർ പരിഹസിച്ചു. എൽഡിഎഫ് മന്ത്രിമാർ നടത്തുന്ന ഇത്തരം നാടകങ്ങളുടെ ഭാഗമാണ് ആരോഗ്യമന്ത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയത്. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും എല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് എവിടെയെങ്കിലും സമരങ്ങളോ, മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ‘അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ’ എന്ന് വിളിച്ച് കരയുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവും എൽഡിഎഫ് മന്ത്രിമാർക്കോ, മുഖ്യമന്ത്രിക്കോ…

    Read More »
  • Breaking News

    ഏപ്രിൽ 1 മുതൽ E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം

    ന്യൂഡൽഹി: 2026 ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ശുദ്ധ ഊർജ്ജ, ഇന്ധന വൈവിധ്യവൽക്കരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ഉറപ്പുവരുത്തി വിതരണം ചെയ്യാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നിർബന്ധമാക്കും. പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രദേശങ്ങളിൽ പരിമിതമായ…

    Read More »
  • Breaking News

    പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ

    തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മിൽമ. കഴിഞ്ഞ മാസം 20-ാം തീയതി ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു…

    Read More »
  • Breaking News

    സിപിഎം വനിതാ സ്ഥാനാർത്ഥി പട്ടിക: കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ എന്നിവർ മത്സരിക്കില്ല; വനിതാ മന്ത്രിമാർക്ക് വീണ്ടും അവസരം; എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സാധ്യത; ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല

    കണ്ണൂർ: സിപിഎമ്മിന്റെ നിയമസഭ തിരഞ്ഞെടുപ്പ് കരട് വനിതാ സ്ഥാനാർഥിപട്ടികയിൽ മന്ത്രിമാർക്കൊഴികെ ഭൂരിഭാ​ഗം എംഎൽഎമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളിൽ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം. ആകെ 12 വനിതാ എംഎൽഎമാരാണ് പതിനഞ്ചാം നിയമസഭയിൽ എല്ലാ പാർട്ടികളിൽ നിന്നുമായി ഉണ്ടായിരുന്നത്. അതിൽ 8 പേരും സിപിഎം എംഎൽഎമാരാണ്. അകാലത്തിൽ വിട വാങ്ങിയ കാനത്തിൽ ജമീലയെ ഒഴിച്ച് നിർത്തിയാൽ നിലവിലുള്ള വനിതാ സിപിഎം എംഎൽഎമാർ 7 പേരാണ്. അവരിൽ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി എന്നിവർക്കൊഴികെ മറ്റു വനിതാ എംഎൽഎമാർക്കു ആദ്യ ഘട്ടത്തിൽ സീറ്റില്ല എന്നാണ് വിവരം. കോങ്ങാട് മണ്ഡലത്തിൽ നിന്നും ശാന്തകുമാരിയുടെ പേരാണ് ജില്ലാ നേതൃത്വം കൊടുത്തിരിക്കുന്നത്. അതിൽ മാറ്റം ഉണ്ടാകാനുമിടയില്ല. ആരോഗ്യ മന്ത്രി വീണ ജോർജ് മൂന്നാം തവണയും ആറന്മുളയിൽ മത്സരിക്കും. ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കു ഇക്കാര്യത്തിൽ…

    Read More »
  • Breaking News

    2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ കണ്ണൂരെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

    കണ്ണൂർ: 2013 ഒക്ടോബർ 27 ഞായറാഴ്ച, സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, കണ്ണൂർ നഗരത്തിൽ നടന്ന ഇടതുമുന്നണി കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കല്ലേറിൽ പരുക്കേറ്റു. ഉമ്മൻചാണ്ടിക്കെതിരെയുള്ള എൽഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ആ കരിങ്കൊടി പ്രകടനം. കല്ലേറിൽ തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവുണ്ടായി. നെഞ്ചിലും കല്ലേറുകൊണ്ടു. ആരോഗ്യമന്ത്രി വീണാ ജോർജിന് നേരേ കെ.എസ്.യു. അക്രമമുണ്ടായെന്ന വാർത്ത പരന്നപ്പോൾ നാട്ടുകാരുടെ മനസ്സിൽ ആദ്യം തെളിഞ്ഞത് 13 കൊല്ലം മുൻപ് നടന്ന സംഭവമാണ്. അന്നത്തെ സംഭവത്തിന്റെ ഓർമപ്പെടുത്തൽ പോലെ ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ. അന്നു ഉമ്മൻചാണ്ടിക്കുനേരെയുണ്ടായ കല്ലേറ് ചിത്രമാണ് ചാണ്ടി ഫേസ്ബുക്കിൽ ഇട്ടത്. അന്നു സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മൻചാണ്ടി. അന്ന് മുഖ്യമന്ത്രിക്കൊപ്പം കാറിലുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ടി.സിദ്ദിഖ്, മന്ത്രി കെസി ജോസഫ് എന്നിവർക്കും അന്നത്തെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്…

    Read More »
  • Breaking News

    മോദിയെ വിസ്മയിപ്പിച്ച് ഇസ്രയേലിലെ മലയാളികളുടെ തിരുവാതിര; ‘പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ട് ‘-മനം നിറഞ്ഞ് പ്രധാനമന്ത്രി

    ടെൽ അവീവ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി ഇസ്രയേലിലെ മലയാളി സമൂഹം തിരുവാതിരക്കളി അവതരിപ്പിച്ചു. കേരള കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് തിരുവാതിര അവതരിപ്പിച്ചത്. പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ദൃശ്യം പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു. “കേരളം കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിക്ക് സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വവും അതിനോട് അഭിനിവേശം പുലർത്തുന്നവരുടെ പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനം പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ട്”- എന്നാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ച് കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള അത്താഴത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച്. തന്റെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകിയതാണെന്ന് വീഡിയോ പങ്കുവച്ച് നെതന്യാഹു ഹിന്ദിയിൽ കുറിച്ചു- “ഞങ്ങളുടെ അത്താഴത്തിന് മുമ്പ്, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി…

    Read More »
  • Breaking News

    എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം; 9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

    തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” ആഗോള തലത്തിൽ ട്രെൻഡായി മാറി. യൂട്യൂബ് ചാർട്ടിൽ ആഗോള തലത്തിൽ തരംഗമായി മാറിയ ഗാനം 9 രാജ്യങ്ങളിൽ ആണ് മ്യൂസിക് ചാർട്ടിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്നത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്ത് വന്നത്. 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയ ഗാനം , യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ,…

    Read More »
  • Breaking News

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്ന് സൂചന. എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം ഡോക്ടർമാർ അറിയിച്ചു. കഴുത്തിനേറ്റ ക്ഷതത്തിന്റെ വേദന കൈകളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും വേദന നിലനിൽക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് സൂചന. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടിപ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പിന്നീട്‌ വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ ­കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. വധശ്രമത്തിനാണ്‌ കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാവിലെമുതൽ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ ആരോഗ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടികാണിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുകയും…

    Read More »
  • Breaking News

    കമിതാക്കളുടെ മുറിയിൽ ഇടിച്ചുകയറി ന​ഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരൽ തിരിച്ച് ഒടിച്ചു രക്ഷപ്പെ‌ട്ടു, പ്രതി അറസ്റ്റിൽ

    കാസർകോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ തിരിച്ചു ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. കമിതാക്കളായ യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ മൊയ്നുദ്ദീൻ സമാ. ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഹൊസങ്കടിയിലാണ് കേസിനാസ്പദമായ സംഭവം. ഉള്ളാൽ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെൺ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ മുപ്പതുകാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനേയും പെൺസുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു.…

    Read More »
Back to top button
error: